കോട്ടയത്ത് ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തി ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു.


കോട്ടയം: കോട്ടയത്ത് ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തി ഓട്ടോ ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. അറുനൂറ്റിമംഗലം മുള്ളം മടയ്ക്കൽ വീട്ടിൽ ഷിബു ലൂക്കോസ് ( 50) ആണ് തൂങ്ങി മരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കെ.എസ്.പുരം വടക്കേ കണ്ണങ്കരയത്ത് വി.എസ്. പ്രഭാതി (40)നാണ് കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ടാപ്പിംഗ് കത്തിക്ക് കുത്തുകയായിരുന്നു. ഉടനെ സ്ഥലത്തു നിന്നും ഓട്ടോയുമായി രക്ഷപ്പെട്ട പ്രഭാത് അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിക്ക് സമീപമെത്തിയപ്പോഴേക്കും അബോധാവസ്ഥയിലാകുകയും ഓട്ടോ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഭാതിനെ കുട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഷിബു വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഷീബയാണ് ഷിബു ലൂക്കോസിന്റെ ഭാര്യ. മക്കൾ. ആഷ്ന, അലീന.