ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകൾ, കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ പുതുപ്പള്ളിയിൽ.


കോട്ടയം: കോട്ടയം ജില്ലയിൽ മൊത്തം 1564 പോളിങ് സ്റ്റേഷനുകളാണുള്ളത്. 1371 എണ്ണം ഗ്രാമീണമേഖലയിലും 193 എണ്ണം നഗര മേഖലയിലുമാണുള്ളത്. പാലാ -176, കടുത്തുരുത്തി-179, വൈക്കം-159, ഏറ്റുമാനൂർ-165, കോട്ടയം-171, പുതുപ്പള്ളി-182, ചങ്ങനാശേരി-172, കാഞ്ഞിരപ്പള്ളി-181, പൂഞ്ഞാർ-179 എന്നിങ്ങനെയാണ് നിയമസഭ മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം. പോളിങ്ങിനായി 6256 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. 360 വനിത പോളിങ് ഉദ്യോഗസ്ഥരുണ്ടാകുഗ. 1248 പേരെ കരുതൽ പോളിങ് ഉദ്യോഗ്‌സഥരായി നിയോഗിക്കും. പോളിങിനായി 1956 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റുമാണ് ആവശ്യമുള്ളത്. 2850 ബാലറ്റ് യൂണിറ്റുകളും 3295 കൺട്രോൾ യൂണിറ്റുകളും 2829 വിവി പാറ്റുകളും സജ്ജമാണ്. പരാതികൾ/സംശയങ്ങൾ എന്നിവയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0481-2995029 എന്ന നമ്പരിൽ പൊതുജനങ്ങൾക്കു ബന്ധപ്പെടാവുന്നതാണ്. സീ വിജിൽ ആപ്പിലൂടെ ഓൺലൈനായി പരാതികൾ നൽകാം. 28 പരാതികൾ ഇതിനോടകം ലഭിച്ചു. 100 മിനിട്ടിനുള്ളിൽ തുടർനടപടി സ്വീകരിക്കും.