ലോക്സഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ നിലവിൽ വോട്ടർമാർ 15.69 ലക്ഷം.


കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ മൊത്തം 15,69,463 വോട്ടർമാരാണുള്ളത്. ഇതിൽ 8,07,513 സ്ത്രീകളും 7,61,938 പുരുഷൻമാരും 12 ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. പുതിയ വോട്ടർമാർ 26715  പേർ. 51,830 പേർ മുതിർന്ന വോട്ടർമാരാണ്. 14,750 ഭിന്നശേഷി വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാർ 1517 പേരാണ്. 31854 പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റിടങ്ങളിൽനിന്ന് 2328 പേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലേക്ക് പേര് മാറ്റിയിട്ടുണ്ട്. മാർച്ച് 26 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ നൽകിയ അപേക്ഷകൾ പരിഗണിച്ച് പുതുക്കിയ വോട്ടർപട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.  

വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച്:

പുതുപ്പള്ളി-1,76,534

പൂഞ്ഞാർ-1,86,232

പാലാ-1,82,825

കടുത്തുരുത്തി-1,84,603

കോട്ടയം-1,60,862

ഏറ്റുമാനൂർ-1,65,152

വൈക്കം-1,60,813

ചങ്ങനാശേരി-1,69,002

കാഞ്ഞിരപ്പള്ളി-1,83,440

പിറവം- 2,03,135