കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ തീപിടിത്തം. തീ പിടുത്തത്തിൽ ഒരു കട പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. 15ലേറെ കടകളുള്ള കെട്ടിടത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഉച്ചക്ക് 1 മണിയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ചെമ്മനംപടി സ്വദേശി ചാക്കോയുടേതാണ് സ്ഥാപനം. നാല് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ക്യാമ്പിൽ നിന്ന് പോലീസും സ്ഥലത്ത് എത്തിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സില്‍ തീപിടിത്തം, ഒരു കട പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു, ലക