സംസ്ഥാന ബജറ്റ് 2024: ബജറ്റിൽ കോട്ടയത്തിന് കിട്ടിയത്! വായിച്ചറിയാം.

കോട്ടയം: ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ നാലാമത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. വിദ്യാഭ്യാസം, കൃഷി, വ്യവസായം വിനോദ സഞ്ചാര മേഖല, ഗതാഗതം തുടങ്ങി വിവിധ മേഖലകളിൽ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബജറ്റിലെ സംസ്ഥാനമൊട്ടാകെയുള്ള വിവിധ പദ്ധതി പ്രഖ്യാപനങ്ങളിൽ കോട്ടയത്തിനായി പ്രഖ്യാപിച്ച പ്രധാന പദ്ധതികളിൽ ചിലത് എന്തൊക്കെയെന്ന് നോക്കാം,

*പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ വിജയിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കും.

*നാളീകേര വികസന പദ്ധതിക്കായി 65 കോടി രൂപ.

*ശബരിമല മാസ്റ്റർ പ്ലാൻ പ്രവർത്തന ചെലവുകൾക്കായി 27.60 കോടി രൂപ.

*വൻകിട-ഇടത്തരം ജലസേചന പദ്ധതികളുടെ ഭാഗമായി മീനച്ചിൽ നദിക്ക് കുറുകെ അരുണാപുരത്ത് ചെറിയ ഡാമും റെഗുലേറ്റർ കം ബ്രിഡ്ജ്ജും നിർമ്മിക്കുന്നതിനു 3 കോടി രൂപ.

*കോട്ടയം-ആലപ്പുഴ ജില്ലകളിലെ വിവിധ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്കായി 57 കോടി രൂപ.

*കെ എസ് ഇ ബിക്ക് ചാർജ്ജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനു കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകളിലുമായി 7.40 കോടി രൂപ.

*കേരളാ റബർ ലിമിഡിന് 9 കോടി രൂപ.

*റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു.

*എം ജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്ഥാപനമായ സീ പാസ്സിന് നേഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 1 കോടി രൂപ.

*കോട്ടയം ഉൾപ്പടെ എല്ലാ ജില്ലകളിലും പൈതൃക/പുരാവസ്തു മ്യൂസിയം സ്ഥാപിക്കുന്നതിനു 5 കോടി രൂപ.

*പാലാ മുനിസിപ്പൽ സ്റ്റേടിയത്തിലെ സിന്തറ്റിക്ക് ട്രാക്ക് നിർമ്മാണത്തിനായി 7 കോടി രൂപ.

*മെഡിക്കൽ കോളേജ് ആശുപത്രികളിലെ മാലിന്യ സംസ്കരണ പദ്ധതികൾക്കായി 13 കോടി രൂപ.

*കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഓങ്കോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്യാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിനായി 14 കോടി രൂപ.

*കോട്ടയം, തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളേജുകളിൽ സ്ട്രോക് സെന്ററുകൾ സ്ഥാപിക്കുന്നതിനു 3.50 കോടി രൂപ.

*മൂലകോശ/അസ്ഥിമജ്ജ മാറ്റിവെയ്ക്കൽ ചികിത്സാ പദ്ധതികൾക്കായി കോട്ടയം മെഡിക്കൽ കോളേജിന് 1.50 കോടി രൂപ.

*വൈക്കം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റേഡിയവും കളിസ്ഥലവും നിർമ്മിക്കുന്നതിന് 2.5 കോടി രൂപ.

*മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസ് കെട്ടിട നവീകരണത്തിന് അര കോടി രൂപ.

*ബ്രഹ്മമംഗലം ഗവ. യു.പി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ.

*തട്ടാവേലി പാറയ്ക്കലിൽ മൂവാറ്റുപുഴയാറിൻ്റെ തീരം ഇടിഞ്ഞ ഭാഗം കൽകെട്ട് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ.

*വൈക്കം ഗവ. വെസ്റ്റ് VHSS (മടിയത്തറ) സ്കൂളിൽ സ്റ്റേഡിയവും കളിസ്ഥലവും നിർമ്മിക്കുന്നതിന് 2 കോടി രൂപ.

*വൈക്കം ഫയർ സ്റ്റേഷന് ആധുനിക നിലവാരത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 3 കോടി രൂപ.

*കറുകച്ചാൽ മിനി സിവിൽ സ്റ്റേഷന് 2 കോടി രൂപ.

*കാഞ്ഞിരപ്പള്ളി പഴയിടത്ത് പുതിയ പാലം നിർമ്മിക്കുന്നതിനു 8 കോടി രൂപ.

ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ.

*പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്ഥാനം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിനായി 10 കോടി രൂപ.

*മുണ്ടക്കയം-കൂട്ടിക്കൽ-ഇളംകാട്-വാഗമൺ റോഡ് പൂർത്തീകരണത്തിന് 5 കോടി രൂപ.

*എരുമേലി മൂലക്കയത്ത് പമ്പാ നദിക്കു കുറുകെ ചെക്ക് ഡാം കം കോസ് വേ നിർമ്മിക്കുന്നതിന് 5 കോടി.