ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം, കോട്ടയം സ്വദേശിയായ യാത്രക്കാരൻ മരിച്ചു.


കൊച്ചി: ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോട്ടയം സ്വദേശിയായ യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.