കോട്ടയത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറമ്പുഴ കുഴിയാലിപ്പടി ഷാപ്പിനു സമീപം പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിനുള്ളിൽ ഞായറാഴ്ച രാത്രി എട്ടിനാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർ സ്വദേശിയായ രതീഷ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുതൽ കാർ ഈ സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി 8 മണിയോടെ സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.