ചന്ദനക്കുടവും പേട്ട തുള്ളലും, എരുമേലിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, നിയന്ത്രണങ്ങൾ ഇങ്ങനെ:


എരുമേലി: എരുമേലിയുടെ ഉത്സവ ദിനങ്ങളായ ചന്ദനക്കുട മഹോത്സവ ദിനത്തിലും അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ ദിനത്തിലും എരുമേലിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇന്നും നാളെയുമാണ് എരുമേലി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ:

*കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി പത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമൂഴി പെട്രോൾ പമ്പ് ജംക്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനുപുറകുവശം) കരിമ്പിൻതോട്- മുക്കട വഴി പോകുക.

* കാഞ്ഞിരപ്പളളി കുറുവാമുഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കൊരട്ടി പാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട-മഠം പടി വഴി പോകുക.

* മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി,പത്തനംതിട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ്– എം ഇ എസ്- മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വന്നു പോകുക.

* റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മുക്കട റബ്ബർ ബോർഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു ചാരുവേലി -കരിക്കാട്ടുർസെന്റർ -പഴയിടം- ചിറക്കടവ് വഴി പോകുക.

* പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി, മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ എം ഇ എസ് കോളേജ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോകുക.

* പമ്പാവാലി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ എം ഇ എസ് കോളേജ് ജംഗ്ഷനില്‍  നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമട- പുലിക്കുന്ന് വഴി പോകുക.