പുതുപ്പള്ളി കന്നുകുഴി പാടം ഇനി കതിരണിയും.


പുതുപ്പള്ളി: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ വർഷങ്ങളായി തരിശു കിടന്നിരുന്ന കുന്നേൽപറമ്പ്-പുമ്മറ്റം വാർഡിലെ കന്നുകുഴി പാടശേഖരം വിതഉത്സവം പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ പൊന്നമ്മ ചന്ദ്രൻ നിർവഹിച്ചു. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ തരിശായി കിടന്ന അഞ്ചാമത്തെ പാടശേഖരത്തിലാണ് കൃഷി ഇറക്കിയത്. 13 പാടശേഖരങ്ങളിലായി 200 ഹെക്ടർ സ്ഥലമാണ് ഈ വർഷം കൃഷി ഇറങ്ങുന്നത്. ഇതിൽ 56 ഹെക്ടർ സ്ഥലം തരിശു പാടം കൃഷിക്കായി ഒരുങ്ങി. ചടങ്ങിൽ പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികളായ ജിനു വി കുമാർ, ജിനു കെ പോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിനു, കൃഷി സമിതി കൺവീനർ ജയനീഷ്, പൊതു പ്രവർത്തകർ, ഭൂഉടമകൾ, കൃഷിക്കാർ, എന്നിവർ പങ്കെടുത്തു.