എരുമേലി: എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിൻറെ ആഭിമുഖ്യത്തിൽ ചരിത്ര പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം മഹോത്സവം ഇന്ന് വിപുലമായ പരിപാടികളോടെ നടത്തപ്പെടുകയാണ്. ഇതിന്റെ ഭാഗമായി വൈകുന്നേരം 4 മണിക്ക് നടക്കുന്ന അമ്പലപ്പുഴ പേട്ടസംഘവും ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് 6.15ന് നടക്കുന്ന ചന്ദനക്കുടം ഘോഷയാത്ര യുടെ പൊതുസമ്മേളനം ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ രാധാകൃഷ്ണനും ചന്ദനക്കുടം ഘോഷയാത്രയുടെ സമ്മേളനവും ഫ്ളാഗ് ഓഫും സഹകരണ രജ്ഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും നിർവ്വഹിക്കുമെന്ന് പ്രസിഡന്റ്. പി.എ.ഇർഷാദ്, സെക്രട്ടറി സി.എ.എം കരിം, ചന്ദനക്കുടം ആഘോഷകമ്മിറ്റി കൺവീനർ അൻസാരി പാടിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ചെണ്ടമേളം, ശിങ്കാരിമേളം, നിലക്കാവടി, കൊട്ടക്കാവടി, തമ്പോലം, പോപ്പർ ഇവൻ്റ്സ്, ഫിഷ്, കോഴി ഡാൻസ്, എന്നിവയും കൂടാതെ ഇസ്ലാമിക കലകളായ ദഫ്‌മുട്ട്, കോൽക്കളി, ചലചിത്ര മാപ്പിള ഗാനമേള എന്നിവയും ഘോഷയാത്രക്ക് മാറ്റുകൂട്ടും. യോഗത്തിൽ ജമാഅത്ത് വൈസ്പ്രസിഡൻ്റ് വി.പി.അബ്‌ദുൽ കരീം വെട്ടിയാനിക്കൽ, ട്രഷറർ സി.യു.അബ്ദുൽ കെരീം. ജോ.സെക്രട്ടറി പി.എ.നിസാർ പ്ലാമൂട്ടിൽ, ചന്ദനക്കുട കമ്മിറ്റി കൺവീനർ അൻസാരി പാടിക്കൽ, ഷിഹാബ് പുതുപ്പറമ്പിൽ, എം.ഇ.ഫൈസൽ മാവുങ്കൽ പുരയിടം, അജ്‌മൽ അഷറഫ് വിലങ്ങുപാറ, അഡ്വ.പി.എച്ച്. ഷാജഹാൻ, നൈസാം. പി. അഷറഫ്, നാസർപനച്ചി, നൗഷാദ്കുറുങ്കാട്ടിൽ, സലീം കണ്ണങ്കര, മിതലാജ് പുത്തൻ വീട് എന്നിവരും പങ്കെടുത്തു.