രാജ്യത്തിനു അഭിമാനമായി കോട്ടയം സ്വദേശിനി! റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാളായി പാ


കോട്ടയം: രാജ്യം 75 -ാം റിപ്പബ്ലിക്ക് ദിനമാഘോഷിക്കുന്ന ദിനത്തിൽ നമ്മുടെ കോട്ടയത്തിനും ഇരട്ടിമധുരം. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാളായി കോട്ടയം സ്വദേശിനിയും. കോട്ടയം പാലാ രാമപുരം കാരിക്കോട്ട് ഇല്ലത്ത് കെ. ഹരി കുമാർ നമ്പൂതിരിയുടെയും കവിതാ ദേവിയുടെയും മകളായ ലഫ്റ്റനൻ്റ് ദേവികാ നമ്പൂതിരി(23)യാണ് റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ സംഘത്തെ നയിക്കുന്ന മൂന്ന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ. ഇന്ത്യൻ നാവികസേനയുടെ സംഘത്തിൽ മൂന്ന് വനിതാ പ്ലാറ്റൂൺ കമാൻഡർമാരാണുള്ളത്. ലഫ്റ്റനന്റ് മുദിത ഗോയൽ, ലഫ്റ്റനന്റ് ഷർവാണി സുപ്രിയ, ലഫ്റ്റനന്റ് ദേവിക എച്ച് എന്നിവർ ചേർന്നാണ് സംഘത്തെ നയിക്കുന്നത്. വ്യോമസേനയിൽ പൈലറ്റ് ആകാൻ കൊതിച്ച ദേവിക 21–ാം വയസ്സിൽ ആണ് നാവികസേനയിൽ ചേർന്നത്. തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളജിൽനിന്ന് ബിടെക് (ഓണേഴ്സ്) കരസ്ഥമാക്കി. എയർഫോഴ്സ് മുൻ വാറന്റ് ഓഫിസറും കോട്ടയം ജില്ലാ കോടതിയിലെ മാനേജറുമാണ് പിതാവ് കെ.ഹരികുമാർ നമ്പൂതിരി. ബിടെക് വിദ്യാർഥിയായ ശ്രീശങ്കർ ആണ് സഹോദരൻ.