നവകേരള സദസ്; തൃക്കൊടിത്താനത്ത് സംഘാടകസമിതി ഓഫീസ് ആരംഭിച്ചു.


കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന ചങ്ങനാശേരി മണ്ഡലത്തിലെ നവകേരളസദസിനോടനുബന്ധിച്ച് തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതിയുടെ ഓഫീസ് ആരംഭിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 85,86 ബൂത്തുകളുടെ സംഘാടകസമിതി ഓഫീസ് ചങ്ങനാശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ  ഉദ്ഘാടനം ചെയ്തു. നവകേരള സദസിനോടനുബന്ധിച്ച് ബൂത്തുകളുടെ പ്രവർത്തനം എം.എൽ.എ. വിലയിരുത്തി. നവകേരള സദസിന്റെ വിജയത്തിനായി എല്ലാവരുടെയും പിന്തുണ വേണമെന്നും എം.എൽ.എ. അറിയിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ബൈജു വിജയൻ, ഉഷാ രവീന്ദ്രൻ, തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ജി. നീലകണ്ഠൻ പോറ്റി, കുടുംബശ്രീ എ.ഡി.എസ്. സെക്രട്ടറി സജിത പ്രസാദ്, രാഷ്ട്രീയ പ്രതിനിധികളായ എ.സി. പുഷ്പവല്ലി, പി.എസ്. പ്രകാശ്, സാജൻ അലക്സ്, ടി. കെ.സുനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.