നവകേരളസദസിന് ഒരുങ്ങി പുതുപ്പള്ളി; വർണാഭമായ വിളംബരജാഥ സംഘടിപ്പിച്ചു.


കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ വർണാഭമായ വിളംബരജാഥ സംഘടിപ്പിച്ചു. നവകേരള സദസ് പുതുപ്പള്ളി നിയോജക മണ്ഡലതല കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ (എൽ.എ) മുഹമ്മദ് ഷാഫി വിളംബരജാഥ ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികൾ റോളർ സ്‌കേറ്റിംഗ് നടത്തി അണിനിരന്നു.  പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസ് ചെയർമാനും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടോമിച്ചൻ ജോസഫ്,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, സ്വാഗതസംഘം വൈസ് പ്രസിഡന്റുമാരായ അഡ്വ. റെജി സക്കറിയ, സുഭാഷ് പി. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേനാംഗങ്ങൾ, ആശാ പ്രവർത്തകർ, പാമ്പാടി ആർ.ഐ.ടി വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.