ശബരിമല തീർത്ഥാടകർക്ക് ദുരിതം, എരുമേലിയിലും ഇടത്താവളങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്നു, എരുമേലിയിൽ തീർത്ഥാടകരും പോലീസും തമ്മിൽ വാക്കേറ്റം, തീർത്ഥാടകർ റോഡ


എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ ശബരിമല തീർത്ഥാടകർക്ക് ദുരിതം. ശബരിമലയിൽ തിരക്ക് വർധിച്ചതോടെ പോലീസ് എരുമേലിയിലും ശബരിമല ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ വാഹനങ്ങൾ പിടിച്ചിടുകയാണ്. എരുമേലിയിൽ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണ്. എരുമേലിയിൽ പാർക്കിങ് മൈതാനത്ത് നിന്നും പമ്പയിലേക്ക് ബസ്സുകൾ കടത്തി വിടാതിരുന്നത് തീർത്ഥാടകരും പോലീസും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. പമ്പയിലേക്കുള്ള വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ എരുമേലി പോലീസ് സ്റ്റേഷന് സമീപം തീർത്ഥാടകർ റോഡ് ഉപരോധിച്ചു. നിയലയ്ക്കലിൽ പാർക്കിങ് മൈതാനം നിറഞ്ഞതിനാൽ വാഹനങ്ങൾ കടത്തി വിടാൻ സാധിക്കാത്തതിനാലാണ് എരുമേലിയിലും മറ്റു ഇടത്താവളങ്ങളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എരുമേലിയിൽ നിന്നും പമ്പയിലേക്കുള്ള കെ എസ് ആർ ടി സി സർവ്വീസിനെയും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനെയും നിയന്ത്രണം ബാധിക്കുന്നുണ്ട്. എരുമേലിയിൽ പുലർച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ട് ഇപ്പോഴും തുടരുകയാണ്. നിശ്ചിത സമയം ഇടവിട്ടുള്ള ക്രമത്തിലാണ് വാഹനങ്ങൾ കടത്തി വിടുന്നത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലും എരുമേലി-റാന്നി റോഡിലും എരുമേലി-മുണ്ടക്കയം റോഡിലും വലിയ ഗതാഗതക്കുരുക്കാന് അനുഭവപ്പെടുന്നത്.