കോട്ടയം: നവകേരള സദസ്സിന്റെ ഭാഗമായി ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ പ്രൗഢഗംഭീര വിളംബര ജാഥ സംഘടിപ്പിച്ചു. ചങ്ങനാശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന്റെ മുന്നില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ബാന്‍ഡ്്‌സെറ്റിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കുട്ടികള്‍ റോളര്‍ സ്‌കേറ്റിംഗും കോല്‍ക്കളിയും നടത്തി. കഥകളി, മോഹിനിയാട്ടം, വിവിധ വര്‍ണത്തില്‍ പൂക്കളുടെയും ചിത്രശലഭങ്ങളുടെയും വേഷമണിഞ്ഞവര്‍, തിടമ്പേറ്റിയ ആന എന്നിവ വിളംബര ജാഥയെ മനോഹരമാക്കി. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരും ജാഥയില്‍ അണിനിരന്നു. ജാഥയില്‍ നഗരസഭ അധ്യക്ഷ ബീന ജോബി, ഉപാധ്യക്ഷന്‍ മാത്യൂസ് ജോര്‍ജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, ചങ്ങനാശേരി നഗരസഭാംഗം കൃഷ്ണകുമാരി രാജശേഖരന്‍, നവകേരള സദസ് ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ(എല്‍.ആര്‍ വിഭാഗം) സോളി ആന്റണി, ചങ്ങനാശേരി തഹസില്‍ദാര്‍ ടി.ഐ. വിജയസേനനന്‍, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.പി.അജിമോന്‍, കെ. സി.ജോസഫ്, അഡ്വ.കെ.മാധവന്‍പിള്ള, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, കുര്യന്‍ തൂമ്പുങ്കല്‍, അഡ്വ.പി. എ.നസീര്‍, കെ.ഡി. സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.