കോട്ടയം : ഡിസംബര്‍ 13 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് മുന്നോടിയായി കോട്ടയം മണ്ഡലത്തില്‍ വര്‍ണ ശബളമായ വിളംബരജാഥ സംഘടിപ്പിച്ചു. പോലീസ് മൈതാനത്ത് നിന്നും ആരംഭിച്ച വിളംബരജാഥ ജില്ലാ കളക്ടര്‍ വി.വിഗ്്‌നേശ്വരി ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചവാദ്യത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെ നടന്ന ജാഥയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. വിവിധ കലാരൂപങ്ങളും ബലൂണുകളും പ്ലക്കാര്‍ഡുകളും ജാഥയ്ക്ക് മിഴിവേകി. കോട്ടയം നിയോജകമണ്ഡലം നവകേരള സദസ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി ബിന്ദു, കണ്‍വീനറും കോട്ടയം ആര്‍.ഡി.ഒയുമായ വിനോദ് രാജ്, നഗരസഭാംഗം ഷീജ അനില്‍, സംഘാടക സമിതി അംഗങ്ങളായ എം.കെ.പ്രഭാകരന്‍, സി.എന്‍.സത്യനേശന്‍, ബി.ശശികുമാര്‍, അഡ്വ.കെ. അനില്‍കുമാര്‍, പി.കെ. ആനന്ദക്കുട്ടന്‍, പോള്‍സണ്‍ പീറ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ,ഹരിതകര്‍മ്മ സേനാംഗങ്ങള്‍, നഗരത്തിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വിളംബര ജാഥയില്‍ പങ്കെടുത്തു. വിളംബര ജാഥ നവകേരള സദസ് നടക്കുന്ന തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന് നവകേരള സദസ് വേദിയില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കേരളീയ ആയോധന കലാവതരണവും കോട്ടയം മാണിക്കംപെണ്ണ് നാടന്‍പാട്ടു സംഘത്തിന്റെ നാടന്‍ പാട്ടും കുമാരനല്ലൂര്‍ ശ്രീരുദ്ര തിരുവാതിര സംഘത്തിന്റെ തിരുവാതിരയും അരങ്ങേറി.