കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള സദസ് വേദിയായ പാമ്പാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ട് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സന്ദർശിച്ചു. നവകേരള സദസ് പുതുപ്പളളി മണ്ഡല സംഘാടകസമിതി ചെയർമാനും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫ. ടോമിച്ചൻ ജോസഫ്, വൈസ് ചെയർമാൻ അഡ്വ. റെജി സക്കറിയ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, സഘാടക സമിതി കൺവീനർ ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഹമ്മദ് ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്നുള്ള യോഗത്തിൽ നവകേരളസദസിന്റെ മുന്നൊരുക്കങ്ങളും കളക്ടർ വിലയിരുത്തി.