നവകേരള സദസ്; ചങ്ങനാശേരിയിലെ ഒരുക്കം വിലയിരുത്തി.

കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി ചങ്ങനാശേരി  നിയോജകമണ്ഡലംതല അവലോകന യോഗം സംഘടിപ്പിച്ചു. ചങ്ങനാശേരി റവന്യൂ ടവറിൽ നടന്ന യോഗത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ നവകേരള സദസിന്റെ മുന്നൊരുക്കം ഉദ്യോഗസ്ഥരുമായും സംഘാടകസമിതി അംഗങ്ങളുമായും ചർച്ച ചെയ്തു. ചങ്ങനാശേരി നഗരസഭ ചെയർമാൻ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനൻ, ഡെപ്യൂട്ടി കളക്ടർ(എൽ.ആർ.) സോളി ആന്റണി, ചങ്ങനാശേരി തഹസിൽദാർ ടി.എ. വിജയസേനൻ, സംഘാടക സമിതിയംഗങ്ങൾ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.