കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്(32), കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ, പുൽപ്പാറ ബിനു പി.പി(44) എന്നിവരാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിയോടെ ആണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയായിരുന്ന ബൈക്കും കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.  അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  സംഭവസ്ഥലത്ത് വെച്ചുതന്നെ ബിനുവിന്റെ മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും നിജോയും മരണത്തിനു കീഴടങ്ങുകയായിരുന്നു.