നവകേരള സദസ്; വൈക്കത്ത് സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ചു.

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ വൈക്കം നിയോജകമണ്ഡല പ്രചരണത്തിന്റെ ഭാഗമായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബി.ജയശങ്കർ, രാഷ്ട്രീയ പാർട്ടി പ്രതിനിധിയായ എം.സുജിൻ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.