പതിവ് തെറ്റിക്കാതെ ഡ്രമ്മർ ശിവമണി ശബരീശ സന്നിധിയിൽ, ഇത്തവണയെത്തിയത് പിറന്നാൾ ദിനത്തിൽ!


ശബരിമല: പ്രശസ്ത ഡ്രം വിദഗ്ദൻ ശിവമണി ശബരിമല ദർശനം നടത്തി. രാവിലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ദർശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദർശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്. മേൽശാന്തി ശിവമണിയേയും ഗായകൻ സുധീപ് കുമാർ, കീബോർഡ് പ്ലയറും ഈ വർഷത്തെ സംഗീത നാടക അക്കാദമി ജേതാവുമായ പ്രകാശ് ഉള്ളിയേരിയേയും പൊന്നാടയണിയിച്ചാദരിച്ചു. പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തൻ്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ശിവമണി പറഞ്ഞു.