പാലായിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞു, അപകടത്തിൽ 11 പേർക്ക് പരിക്ക്.


പാലാ: പാലായിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്.

 

 ഞായറാഴ്ച രാത്രി 9 മണിയോടെ പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് അപകടം ഉണ്ടായത്. എറണാകുളം-ഈരാറ്റുപേട്ട സർവ്വീസ് നടത്തുന്ന ക്രിസ്റ്റിൻ ബസ്സ് ആണ് അപകടത്തിൽപ്പെട്ടത്. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരു ഗര്ഭിണിയടക്കം 11 പേർക്ക് പരിക്കുണ്ട്. നിയന്ത്രണം നഷ്ടമായ ബസ്സ് മൂന്നു തവണ മറിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പാലായിൽ നിന്നും പോലീസും അഗ്നിരക്ഷാ സേനയും എത്തി നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി.