നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിനു സമീപം മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം.


എരുമേലി: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിനു സമീപം മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേർക്ക് പരിക്ക്. അപകടത്തിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല ദർശനം കഴിഞ്ഞു തിരികെ ഇറങ്ങുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്നും എത്തിയ തീർഥാടക സംഘം സഞ്ചരിച്ച മിനി വാൻ നിയന്ത്രണം വിട്ടുമറിഞ്ഞത്.