നവസംരംഭകർക്കായി ശിൽപശാല നടത്തി.


കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചങ്ങനാശേരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നവസംരംഭകർക്കായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശിൽപശാല നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്  കെ. മണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. പുതിയ സംരംഭക സാധ്യതകൾ, വിവിധയിനം ലൈസൻസുകൾ, സബ്സിഡി സ്‌കീമുകൾ, വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായഓഫീസർ അനീഷ് മാനുവൽ ക്ലാസ്  എടുത്തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ബേബി, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ലത ഉണ്ണികൃഷ്ണൻ, വ്യവസായ ഓഫീസർ കെ.വി.രാജൻ എന്നിവർ പങ്കെടുത്തു.