നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കണ്ടത് ഏക മകന്റെ ചേതനയറ്റ ശരീരം, ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കോട്ടയം സ്വദേശിയയായ യുവാവിന്റെ


കോട്ടയം: നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കണ്ടത് ഏക മകന്റെ ചേതനയറ്റ ശരീരം. ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിൽ താമസിക്കുന്ന  കോട്ടയം മണര്‍കാട് സ്വദേശിയായ ജേക്കബിന്റെയും ഓമന ജേക്കബിന്റെയും ഏക മകൻ കെവില്‍ ജേക്കബാണ്‌ (32 വയസ്സ്) ഉറക്കത്തിൽ മരണമടഞ്ഞത്. പിതാവ് ജേക്കബ്ബ് അവധിക്ക് നാട്ടിലെത്തിയിരിക്കുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ വീടിനോട് ചേർന്നുള്ള സ്ഥാപനം തുറക്കാതെ കണ്ടതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പ്രതികരണമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനം പൂർത്തിയാക്കിയ ശേഷം ബിസിനസിലേക്ക് എത്തിയ കെവില്‍ പിതാവ് ജേക്കബ്ബിനൊപ്പം പോസ്റ്റ് ഓഫിസ് ഫ്രാഞ്ചൈസി നടത്തി വരികയായിരുന്നു. ബോക്സിങ്ങും ക്രിക്കറ്റും ജിമ്മും ഉൾപ്പടെ പ്രാക്ടീസ് ചെയ്തിരുന്ന ആരോഗ്യവാനായ ചെറുപ്പക്കാരന്റെ മരണം ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കെവിലിന്റെ മരണകാരണം എന്താണെന്നാണ് ഇനിയും വ്യക്തമല്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.