നവകേരളസദസ്: പൂഞ്ഞാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.


കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിനോടനുബന്ധിച്ച് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ചു. പൂഞ്ഞാർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ സുനിൽകുമാർ വിഷയാവതരണം നടത്തി. 2016 മുതൽ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെയും ലഭിച്ച അവാർഡുകളുടെയും റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി എൻ.ആർ. ഷീജാ മോൾ അവതരിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം രമാ മോഹൻ, വൈസ് പ്രസിഡന്റ് തോമസ് ജോസ്, പഞ്ചായത്തംഗങ്ങളായ സുശീലാ മോഹനൻ, മോഹനൻ നായർ, വിഷ്ണു രാജ്, ബിന്ദു അജി, ബിന്ദു അശോകൻ, എം.ആർ. രഞ്ജിത്ത്, സി.ഡി.എസ്. ചെയർപേഴ്സൺ ജെസി അഗസ്റ്റിൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.ജി. സുരേഷ് ചിലമ്പൻ കല്ലേൽ, രമേഷ് ബി. വെട്ടിമറ്റം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മധു കുമാർ, വി.വി ജോസ്, ജോഷി മൂഴിയാങ്കൽ, മുഹമ്മദ്കുട്ടി എന്നിവർ പങ്കെടുത്തു.