നീരുറവ്-ജലബജറ്റ് നീർത്തടാധിഷ്ഠിത പദ്ധതി: നീർച്ചാലുകളുടെ വീണ്ടെടുപ്പിന് ജില്ലയിൽ തുടക്കം.


കോട്ടയം: ഹരിതകേരളം മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലസേചനം, മണ്ണ് സംരക്ഷണം, മണ്ണ് പര്യവേഷണം, ഭൂജലം,കൃഷി തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിൽ നടപ്പാക്കുന്ന നീരുറവ് പദ്ധതിക്കു ജില്ലയിൽ തുടക്കം. തിടനാട് ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒൻപത് വാർഡുകളിൽ വരുന്ന മൈലാടി തോടിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് ജോർജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്, പഞ്ചായത്തംഗങ്ങളായ ജോസ് ജോസഫ് കാവുങ്കൽ, ഷെറിൻ ജോസഫ് പെരുമാകുന്നേൽ എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ, ജോയിന്റ് ബി.ഡി.ഒ., ഇറിഗേഷൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ ചെയർപേഴ്സൺ, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ, വി.ഇ.ഒ, കൃഷി ഓഫീസർ, സാങ്കേതിക സമിതി അംഗങ്ങൾ, ഹരിതകർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ബ്ലോക്കിലെ മറ്റു പഞ്ചായത്തുകളിൽ നീർച്ചാലുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.