200 കടന്ന്​ ഇഞ്ചിയും വെളുത്തുള്ളിയും! കണ്ണ് നനയിച്ചു സവോളയും ഉള്ളിയും, വിപണിയിൽ വീണ്ടും വിലക്കയറ്റം.


കോട്ടയം: ഒരു ഇടക്കാലത്തിനു ശേഷം ജില്ലയിലെ വിപണിയിൽ വീണ്ടും വിലക്കയറ്റം. ഇഞ്ചിക്കും വെളുത്തുള്ളിക്കും ഒപ്പം ഉള്ളിക്കും സവോളക്കും വില കുതിച്ചുയരുകയാണ്. ഇഞ്ചിയും വെളുത്തുള്ളിയും 200 രൂപയിൽ നിന്നും കുതിക്കാനൊരുങ്ങി നിൽക്കുകയാണ്. നിലവിൽ ഇഞ്ചിക്കും വെളുത്തുള്ളിക്കും 200 രൂപയാണ് കിലോ വില. ഉള്ളിക്കും സവോളക്കും ദിനംപ്രതി വില ഉയരുകയാണ്. ഉള്ളിക്ക് 100 രൂപയും സവോളക്ക് 75 രൂപയുമാണ് ഇന്നലെ ജില്ലയിലെ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലെ വില. കഴിഞ്ഞ മാസം ആദ്യ ആഴ്ചയിൽ ഉള്ളിക്ക് കിലോ 75 രൂപയും സവോള കിലോ 35 രൂപയുമായിരുന്നു വില. ഈ മാസം ആദ്യമായപ്പോഴേക്കും ഉള്ളി വില കിലോയ്ക്ക് 100 രൂപയിലും സവോള വില കിലോയ്ക്ക് 75 രൂപയിലുമെത്തി. ബീൻസിനും വില 100 രൂപയ്ക്ക് മുകളിലാണ്. കിഴങ്ങു,ചേമ്പ്,ചേന തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങൾക്കും വില നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. ഉളി,സവോള വില വരും ദിവസങ്ങളിൽ ഉയരാനാണ്‌ സാധ്യതയെന്നാണ് വ്യാപാരികൾ പറയുന്നു.