ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു, എരുമേലിയിലും ഭക്തജനത്തിരക്ക്, ഇന്ന് രാത്രി പത്തിന് നട അടയ്ക്കും.


ശബരിമല: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നു. ഒരു ദിവസത്തെ പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി പത്തിന് നട അടയ്ക്കും. ശബരിമലയിലും എരുമേലിയിലും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെയും ഇന്ന് രാവിലെയും അനുഭവപ്പെട്ടത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഈ മാസം 16 ന് വൈകുന്നേരം ശബരിമല നട വീണ്ടും തുറക്കും.