തിരുവനന്തപുരം: പവർ ഔട്ടേജ് കാരണം കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ കീഴിലുള്ള ഡാറ്റ സെന്ററിലെ ആധാർ ഒതന്റിഫിക്കേഷനു സഹായിക്കുന്ന എ.യു.എ (AUA) സർവ്വറിൽ ഉണ്ടായ തകരാർ പരിഹരിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇന്നു മുതൽ റേഷൻ കടകൾ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.