മണ്ഡല-മകരവിളക്ക് തീർത്ഥാടനം: നിയമാനുസൃത വില്‍പന ഉറപ്പുവരുത്തി ലീഗല്‍ മെട്രോളജി വകുപ്പ്.

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി ലീഗല്‍ മെട്രോളജി വകുപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔട്ടര്‍പമ്പ എന്നിവിടങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍ ഇന്‍സ്പെക്ടിംഗ് അസിസ്റ്റന്റ് അടങ്ങിയ സ്‌ക്വാഡിനെ വിന്യസിച്ചു. തീര്‍ഥാടനകാലത്ത് പ്രവര്‍ത്തിക്കുന്ന കച്ചവടകേന്ദ്രങ്ങളില്‍ നിന്നും വിപണനം നടത്തുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള പായ്ക്ക് ചെയ്ത ഉല്‍പ്പനങ്ങളുടെ വില്‍പ്പന നിയമാനുസൃതമാണോയെന്ന് ഉറപ്പ് വരുത്തുകയും അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നുണ്ടോയെന്നും മുദ്ര പതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോയെന്നുമുള്ള പരിശോധനയും നടത്തുന്നുണ്ടെന്ന് ലീഗല്‍ മെട്രോളജി ഡെപ്യുട്ടി കണ്‍ട്രോളര്‍ അറിയിച്ചു.