മണിമലയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണ ശ്രമം, പിന്നിൽ 20 കാരിയായ യുവതി?


മണിമല: മണിമലയിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം. കടകളുടെ പൂട്ടുകൾ ചുറ്റികയ്ക്കടിച്ചു തുറക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാഞ്ഞതിനെ തുടർന്ന് തിരികെ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മണിമല സ്വകാര്യ ബസ്സ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ മോഷണശ്രമം ഉണ്ടായത്. 20 വയസ്സോളം മാത്രം പ്രായം വരുന്ന രീതിയിലുള്ള യുവതിയാണ് മോഷണ ശ്രമം നടത്തിയിരിക്കുന്നതെന്നാണ് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. മുഖം മുഴുവനും മറച്ച ശേഷമാണ് മോഷണ ശ്രമം നടത്തിയിരിക്കുന്നത്. 20 വയസ്സോളം പ്രായമുള്ള അല്ലെങ്കിൽ താഴെ പ്രായ ഒരു പെൺകുട്ടിയാണ് സി സി ടി വി ദൃശ്യങ്ങളിൽ ഉള്ളത്. കുട്ടിയുടെ കൂടെ മറ്റാരെലും ഉണ്ടാവാനാണ് സാധ്യത. സംഭവത്തിൽ വ്യാപാരികൾ മണിമല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.