ഏറ്റുമാനൂരിൽ വിമുക്തി മിഷൻ ഏകദിനക്യാമ്പ് സംഘടിപ്പിച്ചു.


കോട്ടയം: വിമുക്തി മിഷൻ ഏറ്റുമാനൂർ നിയോജകമണ്ഡലതല ഏകദിന ക്യാമ്പ് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ഡെപ്യൂട്ടി കമ്മിഷണർ ആർ. ജയചന്ദ്രൻ, വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ വിനു വിജയൻ, വിമുക്തി മാനേജർ എ. ജെ. ഷാജി, കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി. സിബി, പാലാ ഡി അഡിക്ഷൻ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. ശ്രീജിത്ത്,  എന്നിവർ സംസാരിച്ചു. വിമുക്തിയുടെ വിവിധ മേഖലകളിൽ നടപ്പാക്കിയതും നടപ്പാക്കേണ്ടതുമായ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്തു. പരിപാടിയിൽ സി.ഡി.എസ്. ചെയർപേഴ്സൺ, ആശാവർക്കർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.