തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ശബരിമല-മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ.


ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി നട തുറന്നു. നാളെ പുലർച്ചെ അഞ്ചിന് തന്ത്രിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ തുലാമാസ പൂജ ആരംഭിക്കും. ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നാളെ രാവിലെ നടക്കും. 18 മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22-ന് രാത്രി പത്തിന് തുലാമാസ പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.