കോട്ടയത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് വീട്ടിലേക്ക് ഇടിച്ചു കയറി.


കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട സ്വകാര്യ ബസ്സ് വീട്ടിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ മാന്നാനം നാൽപ്പാത്തിമല അതിരമ്പുഴ റൂട്ടിൽ ആണ് അപകടം ഉണ്ടായത്. രാവിലെ സ്‌കൂൾ വിദ്യാർത്ഥികളുൾപ്പടെ യാത്രക്കാരുമായെത്തിയ ബസ്സ് നിയന്ത്രണംവിട്ടു വീടിന്റെ മതിൽ തകർത്ത് കാർ പോർച്ചിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീട്ടിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന പെയിന്റിങ് തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.