മുണ്ടക്കയത്ത് വളർത്തു മൃഗങ്ങളെ ആക്രമിച്ചത് കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.


മുണ്ടക്കയം: മുണ്ടക്കയത്ത് വളർത്തു മൃഗങ്ങളെ ആക്രമിച്ചത് കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. മുണ്ടക്കയം റ്റി ആർ ആന്റ് റ്റി എസ്റ്റേറ്റിലാണ് കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ചത്. കന്നുകാലി ചത്ത് കിടക്കുന്നത് എസ്റ്റേറ്റ് ജീവനക്കാരനായ ബിനു വിശ്വനാഥൻ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആക്രമണം നടത്തിയത് കടുവയാണെന്ന് വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.