ചങ്ങനാശ്ശേരിയിലെ എസ്എഫ്ഐ അക്രമത്തിനെതിരെ പോലീസ് ശക്തമായ നടപടിയെടുക്കുക: ലിജിൻ ലാൽ.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ വ്യാപകമായ അക്രമത്തിനെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ആവിശ്യപെട്ടു. ബിജെപി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ പടക്കമെറിയുകയും വ്യാപകമായ അക്രമം അഴിച്ചു വിടുകയും ബിജെപി മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകർ സർക്കാരിന്റെ അഴിമതികൾ മറയ്ക്കുവാൻ മനപ്പൂർവ്വം സംഘർഷാവസ്ഥ ഉണ്ടാക്കുകയും ചെയുകയാണ് എന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ലിജിൻ ലാൽ ആവിശ്യപെട്ടു.