എം ജി സർവ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ 38 ൽ 36 കോളേജുകളും ഇനി എസ് എഫ് ഐ യൂണിയൻ നയിക്കും.

കോട്ടയം: എം ജി സർവ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര വിജയം. കോട്ടയം ജില്ലയിൽ 38 കോളേജുകളിൽ 36 കോളേജുകളും ഇനി എസ് എഫ് ഐ യൂണിയൻ നയിക്കും. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന കോട്ടയം ജില്ലയിലെ 38 കോളേജുകളിൽ 36 കോളേജുകളിൽ എസ് എഫ് ഐ വിജയിച്ചു. അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ” എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്ഐ സ്ഥാനാർത്ഥികൾകുവേണ്ടി വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും, വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് ഡി ബി കോളേജ്, കീഴൂർ ഡി ബി കോളേജ്, ഐ എച് ആർ ഡി ഞീഴൂർ, ദേവമാത കോളേജ്, സി എസ് ഐI ലോ കോളേജ്, എസ് ടി എ എസ്  പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ് എം ഇ ഗാന്ധിനഗർ കോളേജ്, ഐ സി ജെ പുല്ലരിക്കുന്ന്, ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, എം ഇ എസ് ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, എം ഇ എസ് എരുമേലി, ശ്രീ ശബരീശ കോളേജ് മുരിക്കുംവയൽ, ഐ എച് ആർ ഡി കാഞ്ഞിരപ്പള്ളി, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, എസ് വി ആർ എൻ എസ് എസ് കോളേജ് വാഴൂർ, പിജിഎം കോളേജ്, സെന്റ്‌ മേരിസ് കോളേജ് മണർകാട്, എസ് എൻ കോളേജ് ചാന്നാനിക്കാട്, ഐ എച് ആർ ഡി പുതുപ്പള്ളി, കെ ജി കോളേജ് പാമ്പാടി, എം ഇ എസ് കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, സി എം എസ് കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ് എൻ കോളേജ് കുമരകം, എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി, പി ആർ ഡി എസ് കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് എസ് എഫ് ഐ ചരിത്ര വിജയം നേടിയത്.