കോട്ടയം ജില്ലയിലെ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ഉത്‌ഘാടനം ഇന്ന്.


ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ആദ്യ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ഉത്‌ഘാടനം ഇന്ന്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് നഗര പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരതിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ ആരംഭിക്കുന്ന ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്റർ ഇന്ന് രാവിലെ 10 മണിക്ക് പത്തനംതിട്ട എംപി ആന്റോ ആൻറണി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻറർ കോട്ടയം ജില്ലയിലെ തന്നെ ആദ്യത്തെതാണ് എന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ പറഞ്ഞു. ഡോക്ടർമാരും നേഴ്സുമാരും ഫാർമസിസ്റ്റും ഉൾപ്പെടെയുള്ള പാരാമെഡിക്കൽ സ്റ്റാഫും ഈ സെന്ററിൽ ലഭ്യമാണ്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 8 മണി വരെ ആയിരിക്കും പ്രവർത്തനം.