കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: പെരുന്ന ബസ്റ്റാൻഡിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം.


ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചങ്ങനാശ്ശേരി പെരുന്ന ബസ്റ്റാൻഡിൽ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷം. പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിൽ നടന്ന കലാലയ യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.