വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ തീപിടിത്തം, പ്രധാന മെഷീനുകളടക്കം കത്തിനശിച്ചു, 2 പേർക്ക് പൊള്ളലേറ്റു.


കോട്ടയം: കേന്ദ്ര സർക്കാരിൽ നിന്ന് കേരളം ഏറ്റെടുത്ത് പുതുതായി രൂപീകരിച്ച കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ തീപിടിത്തം. തീ പിടിത്തത്തിൽ പ്രധാന മെഷീനുകളടക്കം കത്തി നശിച്ചു. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് തീ പിടിത്തം ഉണ്ടായത്. കടുത്തുരുത്തിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിത്തത്തിൽ ആളപായമില്ല. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തീ പിടിത്തം ഉണ്ടായത്. ഫയർഫോഴ്സിന്റെ ആറു യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ രണ്ടുപേർക്ക് പൊള്ളലേട്ടതായാണ് വിവരം. വൈകിട്ട് ചെറിയ പുകയും തീയും കണ്ട ജീവനക്കാരാണ് അധികൃതരെയും തുടർന്ന് അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. സ്ഥലത്ത് കറുത്ത പുക മറയായിരുന്നു. വെള്ളൂർ പോലീസ് സ്ഥലത്തെത്തി.