കോട്ടയത്ത് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിശോധന, ജില്ലയിലുടനീളം പോലീസിന്റെ വ്യാപക പരിശോധന, ജില്ലയിൽ ജാഗ്രതാ നിർദ്ദേശം.


കോട്ടയം: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ജാഗ്രതാ നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പരിശോധന നടത്തി. സ്ഫോടന സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലുടനീളം പോലീസ് വ്യാപകമായി പരിശോധന നടത്തി. റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. ജില്ലയിലുടനീളം പോലീസ് വാഹന പരിശോധന നടത്തി.