കളമശ്ശേരി സ്ഫോടനം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ സംഘം എറണാകുളത്തേക്ക്, മെഡിക്കൽ കോളേജ് സജ്ജം.


കോട്ടയം: കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവി ജാഗ്രതാ നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ യൂണിറ്റിലും ബെൻസ് യൂണിറ്റിലും അത്യാഹിത വിഭാഗത്തിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ച് കോട്ടയം മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാണ്.