പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് അവസാനിക്കാൻ 2 മണിക്കൂറുകൾ മാത്രം ബാക്കി, വോട്ടിങ് ശതമാനം ഉയരുന്നു, ഇതുവരെ വോട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം പ


പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടിങ് ശതമാനം ഉയരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന വോട്ടെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാൻ 2 മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് ശതമാനം ഉയരുന്നു. വോട്ടിങ് ശതമാനം ഉയരുന്നത് ശുഭ പ്രതീക്ഷയോടെയാണ് മുന്നണികൾ നോക്കിക്കാണുന്നത്. പുതുപ്പള്ളിയിൽ ഇതുവരെ ഒരു ലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 60.97 ശതമാനം പേരാണ് ഇപ്പോൾ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 107568 പേരാണ് ആകെ നിലവിൽ വോട്ട് ചെയ്തിരിക്കുന്നത്. ഇവരിൽ 53776 പേർ പുരുഷന്മാരും 53790 പേർ സ്ത്രീകളും 2 പേർ ട്രാൻസ്ജെൻഡർമാറുമാണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം.