പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് അവസാനിക്കാൻ ഇനി ഒരു മണിക്കൂർ മാത്രം, ഇതുവരെയുള്ള പോളിംഗ് 66.54 ശതമാനം.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് അവസാനിക്കാൻ ഇനി ഒരു മണിക്കൂർ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴും നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താനായി വോട്ടർമാരുടെ നീണ്ട നിരയുണ്ട്. മണർകാട്,തിരുവഞ്ചൂർ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാനാകുക. വോട്ടിങ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രമാണ് ഇനി ബാക്കിയുള്ളത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. ഇതുവരെയുള്ള പോളിംഗ് 66.54 ശതമാനമാണ്. 117395 പേരാണ് നിലവിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ 58493 പേര് പുരുഷന്മാരും 58900 പേര് സ്ത്രീകളും 2 പേര് ട്രാൻസ്ജെൻഡറൂമാണ്. അവസാന മണിക്കൂറിലും പോളിംഗ് ശതമാനം ഉയരുകയാണ്.