പുതുപ്പള്ളിയിൽ പോളിംഗ് അവസാന മണിക്കൂറിലേക്ക്, പോളിങ്ങിനായി നീണ്ട നിരയുള്ള 32 ബൂത്തുകളിൽ കൂടുതൽ പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാൻ ഇനി മുക്കാൽ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ പോളിങ്ങിനായി നീണ്ട നിരയുള്ള 32 ബൂത്തുകളിൽ കൂടുതൽ പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മണിക്കൂറുകളായി വോട്ടർമാരുടെ നീണ്ട നിരായുള്ള ബൂത്തുകളിലാണ് കൂടുതൽ പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇടക്ക് മഴയുടെ ഭീഷണിയിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. മഴ ശമിച്ചതോടെ വീണ്ടും കൂടുതലാളുകളാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിയത്. ചില ബൂത്തുകളിൽ മാത്രം തിരക്ക് അനുഭവപ്പെടുന്നതാണ് അതിനാൽ വോട്ട് ചെയ്യാനാകാതെ ആളുകൾ തിരികെ പോകുന്നു എന്നും ചില ബൂത്തുകളിൽ മാത്രം തിരക്ക് ഉണ്ടാകുന്നത് എന്താണെന്ന് പരിശോധിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.