പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിംഗ് അവസാനിച്ചു, വോട്ടെണ്ണൽ വെള്ളിയാഴ്ച.


കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തപ്പെട്ട ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന 6 മണിക്ക് നിരയിൽ നിൽക്കുന്ന മുഴുവൻ പേർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്. 70.77 ശതമാനമാണ് നിലവിലെ പോളിംഗ് ശതമാനം. സമഗ്ര വിവരശേഖരണങ്ങൾക്ക് ശേഷം പോളിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടായേക്കാം. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.