ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ റാസ നാളെ.


കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ റാസ നാളെ. എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി കുരുശു പള്ളികളിലേയുള്ള റാസയാണ് ബുധനാഴ്ച നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതെന്നറിയപ്പെടുന്ന ആദ്ധ്യാത്മിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് മുത്തുകുടകളും, നൂറു കണക്കിന് പൊൻ, വെള്ളി കുരിശുകളുമേന്തി വിശ്വാസ സഹസ്രങ്ങൾ അണിനിരക്കും. കത്തീഡ്രൽ പള്ളിയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന പ്രദക്ഷിണം കണിയാംകുന്ന് മണർകാട് കവല, കരോട്ടെ പള്ളി എന്നിവിടങ്ങളിലെ ധൂപപ്രാർഥനയ്ക്ക് ശേഷം മൂന്ന് കിലോമീറ്ററിലേറെ സഞ്ചിച്ചാണ് തിരകെ പള്ളിയിലെത്തുന്നത്. അംശ വസ്ത്രങ്ങളണിഞ്ഞ വൈദികർ വിശ്വാസികളെ ആശീർവദിക്കും.ജാതിമത ഭേദമെന്യേ പതിനായിരക്കണക്കിന് തീർഥാടകർ ആണ് ദൈവമാതാവിനോട് പ്രാർത്ഥിക്കാനും അനുഗ്രഹ സാക്ഷ്യങ്ങൾ പറയാനായി എത്തുന്നത്.