ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ്, പുതുപ്പള്ളിയിലെ ആദ്യ ഉപതെരഞ്ഞെടുപ്പ്, വിധിയെഴുത്തിനൊരുങ്ങി പുതുപ്പള്ളി.


കോട്ടയം: വികാരനിർഭരമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ അഭിമുഖീകരിക്കുകയാണ് പുതുപ്പള്ളി. വികാരനിഭരവും ഒപ്പം വികസനവും ചർച്ചയാകുമ്പോൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ 53 വർഷത്തിനിടെ ഉമ്മൻ ചാണ്ടിയില്ലാത്ത ഉമ്മൻ ചാണ്ടിയുടെ പേര് ബാലറ്റ് പേപ്പറിലില്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇത് ആദ്യമാണ്. ഒപ്പം പുതുപ്പള്ളിയിലെ ആദ്യ ഉപതിരഞ്ഞെടുപ്പും. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ആരെന്നു ജനം ഇന്ന് തീരുമാനിക്കും. ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു ഡി എഫ് പ്രവർത്തകർ പറയുമ്പോഴും കഴിഞ്ഞ രണ്ടു തവണയായി ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു കൊണ്ട് വന്ന ജെയിക് സി തോമസ് തന്നെയാണ് ചാണ്ടി ഉമ്മന്റേയും എതിരാളി. പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള തീവ്രയജ്ഞത്തിലാണ് എൽ ഡി എഫ്.