പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10.26% പോളിങ്.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ 10.26% പോളിങ്. പോളിംഗ് ആരംഭിച്ചു രണ്ട മണിക്കൂർ പിന്നിടുമ്പോൾ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ട്. വോട്ടർമാർ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമല്ലാത്തതും വോട്ടിങ് ശതമാനം ഉയർത്താൻ സാധ്യതയുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി ഉടൻ എത്തും. മന്ത്രി വി.എൻ.വാസവൻ പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്താനായി എത്തുക.